അഞ്ചംഗ ആദിവാസി കുടുംബം താമസിച്ചിരുന്ന ഷെഡിന് ബന്ധു തീ വച്ചു

അഞ്ചംഗ ആദിവാസി കുടുംബം താമസിച്ചിരുന്ന ഷെഡിന് ബന്ധു തീ വച്ചു
Feb 5, 2024 08:17 PM | By PointViews Editr

 കൊട്ടിയൂർ : വെങ്ങലോടി ആദിവാസി കോളനിയിൽ അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡിന് തീയിട്ടു നശിപ്പിച്ചു. പുതിയവീട്ടിൽ ചന്ദ്രനും കുടുംബവും താമസിച്ചിരുന്ന ഷെഡിനാണ് അയൽവാസിയും ബന്ധുവുമായ അനീഷ് തീ വച്ച് നശിപ്പിച്ചത്‌. ഓലയും ഷീറ്റും കൊണ്ട് നിർമ്മിച്ച ഷെഡ് ആണ് കത്തി നശിച്ചത്. ഞായറാഴ്ചയാണ് സംഭവം. ചന്ദ്രനും കുടുംബവും സ്ഥലത്തില്ലാത്ത സമയത്താണ് ഷെഡിന് തീ വച്ചത്. കുടുംബ വഴക്കാണ് അക്രമത്തിന് കാരണം. കേളകം പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്തു. കൊട്ടിയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് വെങ്ങലോടി കോളനിയുള്ളത്. പുതിയവീട്ടിൽ ചന്ദ്രനും കുടുംബവും താമസിക്കുന്ന ഷെഡ് ഓലയും ഷീറ്റും ഉപയോഗിച്ച് നിർമിച്ചതാണ്. വീട്ടിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമെല്ലാം കത്തിനശിച്ചു. തങ്ങളുടെ ആകെയുള്ള കിടപ്പാടം ആണ് കത്തി നശിപ്പിച്ചതെന്ന് ചന്ദ്രൻ്റെ ഭാര്യ അമ്മിണി പറഞ്ഞു.

The relative set fire to the shed where the five-member tribal family lived

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories